(Article in Sunday Shalom Magazine)
http://www.sundayshalom.com/news/index.php?option=com_content&view=article&id=2459:2010-10-08-10-13-37&catid=116:2009-09-21-09-43-53&Itemid=570
ദൈവം നിയോഗിച്ച വൈദ്യന്
Friday, 08 October 2010 10:12 ഡി. ജോയിക്കുട്ടി
`വൈദ്യനെ ബഹുമാനിക്കുക. നിനക്ക് അവനെ ആവശ്യമുണ്ട്. കര്ത്താവാണ് അവനെ നിയോഗിച്ചത്. വൈദ്യന്റെ ജ്ഞാനം അത്യുന്നതങ്ങളില് നിന്ന് വരുന്നു” (പ്രഭാഷകന് 38).
എറണാകുളം കുറുപ്പംപടിക്കടുത്ത് നെടുങ്ങപ്ര വില്ലേജില് അധ്യാപകനായ ഔസേപ്പിന്റെയും മറിയത്തിന്റെയും ആറ് ആണ്മക്കളില് രണ്ടാമനായിട്ടായിരുന്നു പൗലോസിന്റെ ജനനം. നെടുങ്ങപ്ര ഹൈ സ്കൂള്, കോതമംഗലം മാര് അത്തനേഷ്യസ് കോളജ് എന്നിവിടങ്ങളിലെ ഉയര്ന്ന മാര്ക്കുകള് അദ്ദേഹത്തെ എം.ബി.ബി.എസ് പഠനത്തിലേക്ക് വഴിതിരിച്ചു. 1968 ല് തിരുവനന്തപുരം മെഡിക്കല് കോളജില് ആരംഭിച്ച പഠനം 1973 ല് പൂര്ത്തീകരിച്ചു. പിന്നീട് ഇംഗ്ലണ്ടിലെ ജോലിക്കൊപ്പം എഫ്.ആര്.സി.എസും (ഇ.എന്.ടി) പാസായി. ഇംഗ്ലണ്ടിലെ പത്തുവര് ഷത്തെ സേവനത്തിനുശേഷം 1987 ല് ബഹ്റിന് ഡിഫന്സ് ഫോഴ്സ് ഹോസ്പിറ്റലില് ജോലി ആരംഭിച്ചു. 17 വ ര്ഷത്തെ ബഹ്റിന് വാസത്തിനിടയില് ബഹ്റിന് രാജാവിന്റെ കുടുംബഡോക്ടറായി സേവനം ചെയ്യുന്നതിനും സാധിച്ചു.
1993 ല് നവീകരണജീവിതത്തിലേക്ക് വരുന്നതിനു കാരണമായ ഒരു സംഭവമുണ്ടായി. മകന് ജോസിന് മാര് ഈവാനിയോസ് കോളജില് പ്രീഡിഗ്രിക്ക് അ ഡ്മിഷന് വാങ്ങുന്നതിനുവേണ്ടി ചെന്നപ്പോള് അവിടുത്തെ അച്ചന് ചോദിച്ചു. “ബൈബിളില് എത്ര സുവിശേഷങ്ങളുണ്ട്?” വ്യക്തമായി അറിവില്ലാത്ത ഡോക്ടര് പറഞ്ഞു; ഒത്തിരി സുവിശേഷങ്ങളുണ്ട്. അച്ചന് ചോദ്യം തുടര്ന്നു. “അവ ഏതൊക്കെയാണ?്” മറുപടിയായി പത്രോസ്, യാക്കോബ്, പൗലോസ്… എന്നൊക്കെ പറഞ്ഞപ്പോള് അച്ചന് ഊറിച്ചിരിച്ചു. ബൈബിളിലെ ഒരു വചനം കാണാതെ പറയാ മോ? അ തിനും ഡോക്ടര്ക്ക് കഴിഞ്ഞില്ല. ക്രൈസ്തവന് എന്നഭിമാനിക്കുന്ന തനിക്ക് പറ്റിയിട്ടുള്ള പരാജയം മനസിലാക്കി തിരുത്താനുള്ള പരിശ്രമങ്ങള് അദ്ദേഹം ആരംഭിച്ചത് അന്ന് മുതലാണ്.
പോട്ടയില് ഒരു ദിവസത്തെ ധ്യാനത്തിനു പോയി. സിസ്റ്റര് നളിനി തലയില് കൈവച്ച് പ്രാര്ത്ഥിച്ചു. ആ പ്രാര്ത്ഥന ജീവിതത്തില് വലിയ മാറ്റത്തിന് കാരണമായി. ബൈബിള് വായിക്കാന് ആരംഭിച്ചു. പുകവലി, മദ്യപാനം, കോപം എന്നീ ദുശീലങ്ങള് പൂര്ണമായി മാറ്റുന്നതിന് സാധിച്ചു. ഭയവും ഉല്ക്കണ്ഠയും മാറി. തിരികെ ബഹ്റിനില് എത്തിയത് പുതിയ മനുഷ്യനായിട്ടായിരുന്നു. അവിടുത്തെ പ്രാര്ത്ഥനാ കൂട്ടായ്മകള് കണ്ടുപിടിച്ച് അതില് പങ്കാളിയായി. ഹോസ്പിറ്റലിനു സമീപമുള്ളവരുടെ `റിഫാ’ പ്രാര് ത്ഥന കൂട്ടായ്മയുടെ നേതൃത്വം വഹിച്ചു. ദൈവവചനം പ്രസംഗിക്കുന്നതിനും കോ-ഓര്ഡിനേറ്ററായി ശുശ്രൂഷ ചെയ്യുന്നതിനും പത്തുവര്ഷം ദൈവം സഹായിച്ചു. അതോടെ അനവധി നന്മകള് ജീവിതത്തിലേക്ക് കടന്നുവന്നു. രണ്ടുവര്ഷം വി. കുര്ബാന കൊടുക്കുന്നതിന് (ലെ മിനിസ്ട്രി) ഡോക്ടറെ അവിടെ നിയോഗിച്ചു. ഭാര്യ കുഞ്ഞുമോളുടെ ഡിസ്കി ന്റെ ഗുരുതരമായ പ്രശ്നം അ ത്ഭു ത രോഗശാന്തിയിലൂടെ മാറി.
2003 ല് ഇന്ത്യയില് തിരിച്ചെത്തി യ അദ്ദേഹം 2004 മുതല് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി യില് സേവനം തുടങ്ങി. അതോടൊപ്പം ഉദ്യോഗസ്ഥ കൂട്ടായ്മ, കു ടുംബകൂട്ടായ്മ, ലൂര്ദ്ദ് പള്ളിയോട് ചേര്ന്നുള്ള പ്രവര്ത്തനങ്ങള്, അ മ്പൂരി മിഷന് പ്രദേശത്ത് സൗജന്യ മെഡിക്കല് ക്യാമ്പ് എന്നിവ സംഘടിപ്പിക്കുന്നതില് ശ്രദ്ധ പതിപ്പിച്ചു. ചാരിറ്റി പ്രവര്ത്തനങ്ങളില് കൂടുതല് ശ്രദ്ധിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് വേണ്ട ശുശ്രൂഷകള് ആരംഭിക്കുന്നതിനും ഡോ ക്ടര്ക്ക് കഴിഞ്ഞു.
മകന് ജോസ് മാര്ട്ടിന്റെ സഹായത്തോടെ ഒരു വെ ബ്സൈറ്റ് ഉണ്ടാക്കുകയും അതിലൂടെ ജീവകാരുണ്യ പ്രവര്ത്തനങ്ങള് നടത്തുന്ന സ്നേഹവീട്, വിന്സന്റ് ഡി പോള് സൊസൈറ്റി, ലൗ ആന്റ് കെയര്, ആകാശപ്പറവകള്, ഡോ. ലിറ്റിയുടെ നേതൃത്വത്തിലുള്ള കു റ്റിക്കോണം പ്രൊവിഡന്സ് ഹോം, സിസ്റ്റര് അഭയയുടെ നേതൃത്വത്തിലുള്ള സ്നേഹതീരം എന്നിവയു ള്പ്പെടെ അനവധി സംഘടനകളെയും വ്യക്തികളെയും അവരുടെ സേവനങ്ങളുടെയും ചിത്രങ്ങള് ഉള്പ്പെടെ സുഹൃത്തുക്കള്ക്കും മറ്റും പരിചയപ്പെടുത്തി വേണ്ട സഹായധനം സമാഹരിച്ചു കൊടുക്കുകയും ചെയ്തു. ആ ശുശ്രൂഷ ഇന്നും തുടരുന്നു. ജീവിതസാക്ഷ്യങ്ങള്, ഉപദേശങ്ങള്, ലേഖനങ്ങള് എന്നിവ ഈ സൈറ്റിലൂടെ അദ്ദേഹം ലോകത്തിന് നല്കിക്കൊണ്ടിരിക്കുന്നു.
ദൈവവചനത്തില് അധിഷ്ഠിതമായ സ്നേഹശുശ്രൂഷ ചെയ്യുന്നതിനുവേണ്ടി ലത്തീന് അതിരൂപത നേതൃത്വം നല്കുന്ന ജൂബിലി ഹോസ്പിറ്റലില് ഡോക്ടര് ഇപ്പോള് സേവനം ആരംഭിച്ചിരിക്കുകയാണ്. എന്നും ആശുപത്രി ചാപ്പലില് പോയി പ്രാര്ത്ഥിച്ച ശേഷമേ രോഗികളെ പരിശോധിക്കുകയുള്ളൂ. അടുത്തുവരുന്ന രോഗികളെ സമര്പ്പിച്ച് പ്രാര്ത്ഥിക്കും. ദൈവത്തോട് പ്രാര്ത്ഥിക്കണം, സൗഖ്യം നല്കാന് അവിടുന്ന് ശക്തനാണ് എന്ന് അവരോട് പറയും. അടുത്ത ഓരോ പ്രഭാതത്തെയും തന്റെ മു മ്പില് എത്തുന്ന രോഗികളെയും ആശുപത്രിയെയും എല്ലാ സ്റ്റാഫിനെയും സമര്പ്പിച്ച് തലേദിവസം പ്രാര് ത്ഥിക്കും. കഴിഞ്ഞ 33 വര്ഷത്തെ ശുശ്രൂഷകളെ അ ദ്ദേഹം നന്ദിയോടെ ഓര്ക്കുന്നു. ഒരു രോഗിയും നിരാശനായിട്ടില്ല. ഒരു കണ്സള്ട്ടേഷനും പരാജയപ്പെട്ടിട്ടില്ല. ഓപ്പറേഷന് ചെയ്ത ഒരു മുറിവിനും ഇന്ഫക്ഷന് ഉണ്ടാകുകയോ പഴുക്കുകയോ ചെയ്തിട്ടില്ല. കര്ത്താവിന്റെ മുറിവുകളാലും രക്തത്താലും സൗ ഖ്യമാകുന്ന രോഗിയുടെ മുറിവുകളും നൊമ്പരങ്ങളും ഡോക്ടര് കാണുകയാണ്. ഡോക്ടര് ചികിത്സിക്കുന്നു, കര്ത്താവ് സുഖപ്പെടുത്തുന്നു. തന്റെ ശുശ്രൂഷയില് ഉടനീളം ദൈവത്തിന്റെ കരങ്ങള് പ്രവര്ത്തിക്കുന്നു. അതാണ് തന്നെ വിജയശ്രീലാളിതനാക്കുന്നത്; ഡോ. പൗലോസ് പറയുന്നു.
ജീവിതവിജയത്തിന് മനുഷ്യന് എടുക്കേണ്ട നിലപാടുകളെക്കുറിച്ച് ഡോക്ടര്ക്ക് വ്യക്തമായ നിലപാടുകളുണ്ട്. എന്താണ് ആത്മീയത? എന്നതിന് നൂറുകണക്കിന് ഉത്തരങ്ങള് പറയാനുണ്ടാകും. ആത്മീയതയും ആരോഗ്യവും തമ്മില് നല്ല ബന്ധമാണുള്ളത്. ശരീരം, മനസ്, ആത്മാവ് എന്നിവകളുടെ തനതായ സന്തോഷവും സമാധാനവും നാം കാംക്ഷിക്കുന്നു. നമ്മുടെ ഇച്ഛാശക്തി, സു ഖം, ആരോഗ്യം, ധ്യാനം, പ്രാര്ത്ഥനകള് എന്നിവ രോഗശാന്തിയിലേ ക്ക് നയിക്കുന്നവയാണ്. ഒരു സമൂഹത്തിന്റെയോ കുടുംബത്തിന്റെ യോ ആരോഗ്യത്തെ ഒരു വ്യക്തിയുടെ ആരോഗ്യം സ്വാധീനിക്കാം. ഒരു വ്യക്തിയുടെ അനാരോഗ്യം ആ കുടുംബത്തെ മൊത്തമായി ബാധിക്കാം. ആത്മീയത നമ്മെ പു തിയൊരു നിര്വൃതിയിലേക്ക് കൊ ണ്ടുപോകുന്നു. പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുന്നു. ആന്തരികസമാധാനം, സുഖം, ആരോഗ്യം, സ്നേഹം എന്നിവ നമ്മിലുണ്ടാകുന്നു. അ താണ് ബൈബിളില് പറയുന്ന പരിശുദ്ധാത്മാവിന്റെ ഫലങ്ങള്: സ്നേഹം, ആനന്ദം, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ. ആ ആത്മാവി ല് നിറഞ്ഞുള്ള ജീവിതമാണ് ദൈവം നമ്മില് നിന്നാഗ്രഹിക്കുന്നത്; ഡോക്ടര് തുടര്ന്നു. ചാരിറ്റി പ്രവര് ത്തനങ്ങള് നടത്തുന്നതിന് ഇന്ന് ധാരാളം പേര് മു ന്നോട്ട് വരുന്നുണ്ട്. നമ്മുടെ വരുമാനത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവര്ക്കും അനാഥര് ക്കും കൊടുക്കണം. മറ്റുള്ളവര്ക്ക് കൊടുക്കുമ്പോള് നമുക്ക് അനവധി നന്മകള് ലഭിക്കും. ദാനധര്മ്മം ചെയ്യുന്നതില് നാം ഉദാസീനരാകരുത്. ചെയ്യാവുന്ന നന്മകള് മറ്റുള്ളവര്ക്കായി ചെയ്യണം. ദൈവം ദാനമായി തന്ന അറിവും സമ്പത്തും പാവപ്പെട്ട സഹോദരങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും വിനിയോഗിക്കണം. നമ്മുടേത് ഒരു മിഷനറിജീവിതം ആയിരിക്കണം. ഡോ. പൗലോസ് പറയുന്നു.നല്ലൊരു പെയ് ന്റര് കൂടിയാണിദ്ദേഹം. ഭാര്യ: കുഞ്ഞുമോള്, മകന്: ജോസ്, മരുമകള്: മരിയ
“Always thank God for the Gifts we recived, not that we have not”

Comments on this entry are closed.